Trending

ദുരന്തമുഖത്ത് സേവനം ചെയ്യ്തവരെ കട്ടിപ്പാറ പഞ്ചായത്ത് ആദരിച്ചു.





കട്ടിപ്പാറ : വയനാട്, വിലങ്ങാട് ഉൾപ്പെടെയുള്ള ദുരന്തമുഖത്ത് പ്രവർത്തിച്ച വരെയും, കട്ടിപ്പാറ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച സേവനം കാഴ്ച്ചവെച്ച കട്ടിപ്പാറ വില്ലേജ്ട്രൊമ കെയർ വാളണ്ടിയേഴ്സ്,
ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായിച്ച സാമൂഹ്യ-രാഷ്ട്രീയ- സന്നദ്ധസംഘടനകൾ, സുമനസരായ വ്യക്തികൾ ഉൾപ്പെടെയുള്ളവരെ  കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉപഹാരങ്ങൾ കൈമാറി ആദരിച്ചു.
ആദരവ് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജിജെയിംസ് ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാരായ എ കെ അബുബക്കർ കൂട്ടി, അഷറഫ് പൂലോട്, ബേബി രവിന്ദ്രൻ, പഞ്ചായത്ത് സിക്രട്ടറി ഗിരിഷ്കുമാർ, മുഹമ്മദ്‌ മോയത്ത്
, കട്ടിപ്പാറ തിരുകുടുംബ ദേവാലയ വികാരി ഫാദർ മിൽട്ടൺ,
കട്ടിപ്പാറ വില്ലേജ് ഓഫിസർ ബഷീർ, കെടവൂർ വില്ലേജ് അസിസ്റ്റന്റ് നൂറുദ്ധിൻ,
അനിത രവിന്ദ്രൻ, എ ടി ഹാരിസ്,
ശ്രികുമാർ, ലത്തിഫ്  ക്വാറി ,സി കെ സി അസൈനാർ, എൻ ഡി ലൂക്ക , സലിം പുല്ലടി എന്നിർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post