Trending

ജീവിതശൈലി രോഗനിർണയവും മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സും നടത്തി.



ചമൽ : കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് & വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയവും മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ്സും നടത്തി.

 പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് നിർവഹിച്ചു.


 വാർഡ് മെമ്പർ അനിൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സീന സുരേഷ്, ബെറ്റർ ബാലൻ (KVVES ചമൽ യൂണിറ്റ് പ്രസിഡണ്ട് ) എന്നിവർ ആശംസകൾ അറിയിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബൈദ സി.എം മഞ്ഞപിത്ത ബോധവൽക്കരണ ക്ലാസിൽ എടുത്തു.

ആശാവർക്കർമാർ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.

ക്ലാസിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരം നടന്നു. മത്സരത്തിലെ വിജയിക്ക് വാർഡ് മെമ്പർ സമ്മാനദാനം നിർവഹിച്ചു.

 ചടങ്ങിൽ റീജ (JPHN) സ്വാഗതവും ജോസ്മി (MLSP) നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post