താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ഷംസുദിൻ K-യുടെ നേത്യത്വത്തിൽ ചമൽ പൂവൻമലയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 200-ലിറ്റർ വാഷും 1 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് പൂവ്വൻ മലയിൽ അനിൽകുമാറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു .
കോഴിക്കോട് ഐ ബി പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിൽ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് എക്സൈസ്. സംഘം പരിശോധന നടത്തിയത് , പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പ്രസാദ് . കെ., ബിനീഷ് കുമാർ , റസൂൺ കുമാർ , ഡ്രൈവർ രാജൻ എന്നിവർ ഉണ്ടായിരുന്നു

