Trending

ഭാരതീയ ജനതാ യുവമോർച്ച തിരുവമ്പാടി മണ്ഡലം പ്രസിഡന്റായി ശ്രീനാഥ് പുതുപ്പാടിയെ ആദരിച്ചു.

തിരുവമ്പാടി: ഭാരതീയ ജനതാ യുവമോർച്ച തിരുവമ്പാടി മണ്ഡലം പ്രസിഡന്റായി ശ്രീനാഥ് പുതുപ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതുമയും ശക്തിയും നൽകുന്ന വിധത്തിലുള്ള നേതൃത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

പുതിയ മണ്ഡലം പ്രസിഡന്റിനെ യുവമോർച്ച സംസ്ഥാന സമിതി അംഗം പ്രവീൺ പുതിയോട്ടിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വിഷ്ണു വെള്ളിലാട്ട് പൊയിൽ, അഖിൽ വി.പി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post