Trending

സമരത്തിന് പിന്നാലെ കട്ടിപ്പാറ പഞ്ചായത്തിൽ തെരുവ് വിളക്ക് പ്രശ്നത്തിന് പരിഹാരം


കട്ടിപ്പാറ: പഞ്ചായത്തിലെ തെരുവ് വിളക്ക് പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ നടത്തിയ സമരത്തിന് പിന്നാലെ വിഷയത്തിൽ നിർണായക തീരുമാനം കൈക്കൊണ്ടു.ഇന്നലെ (20-02-2026) പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ എടുത്ത കമ്പനിയുടെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കാനിരിക്കെ, വിളക്കുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ജനുവരി 15-ന് ചേർന്ന ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും വ്യക്തമായ നടപടികൾ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ എൽഡിഎഫ് അംഗങ്ങൾ ഉപരോധിച്ച് സമരം ആരംഭിച്ചു.
ഫെബ്രുവരി 20-നകം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പഞ്ചായത്ത് സെക്രട്ടറി എഴുതി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് ചേർന്ന യോഗത്തിലാണ് അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം എടുത്തത്.
സമരത്തിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടൽ ഉണ്ടായത് ശ്രദ്ധേയമാണെന്ന് എൽഡിഎഫ് അംഗങ്ങൾ പ്രതികരിച്ചു.

Post a Comment

Previous Post Next Post