Trending

വാറ്റ് ചാരായവുമായി പ്രതി അറസ്റ്റിൽ.






ചമൽ : താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ചമൽ ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ വീട്ടിൽ വച്ച് ചാരായം വില്പന നടത്തിയതിന് വിരിപ്പിൽ മാളശ്ശേരി ലക്ഷംവീട് കോളനിയിൽ ബാബു  എന്നയാളെ 7 (ഏഴ്) ലിറ്റർ ചാരായമായി അറസ്റ്റ് ചെയ്തു കേസെടുത്തു.

IB പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രബിത്‌ലാൽ, പ്രസാദ്. കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഭിഷ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post