Trending

കെടവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും നിർവഹിച്ചു.

.

താമരശ്ശേരി: താമരശ്ശേരി താലൂക്കിലെ കെടവൂർ വില്ലേജ് ഓഫീസിനെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിനുള്ള പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും ബഹു. റവന്യൂ–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. 2024–25 സാമ്പത്തിക വർഷത്തെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മന്ദിര നിർമ്മാണം ആരംഭിക്കുന്നത്.

ചടങ്ങിൽ കൊടുവള്ളി എം.എൽ.എ ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ ഹൈടെക് സംവിധാനങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കെടവൂർ വില്ലേജ് ഓഫീസിനും സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസിൽ നിന്നുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും കാര്യക്ഷമമായും ലഭ്യമാകുമെന്ന് അധ്യക്ഷത പ്രസംഗത്തിൽ എം.എൽ.എ വ്യക്തമാക്കി.

കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ  സുധീഷ് സ്വാഗതം ആശംസിക്കുകയും താമരശ്ശേരി ഭൂരേഖ തഹസിൽദാർ  കെ.ഹരീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മുൻ എം.എൽ.എ ഉമ്മർ മാസ്റ്റർ സാന്നിധ്യം വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റസീന സിയാലി, വൈസ് പ്രസിഡന്റ്  നവാസ് മാസ്റ്റർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രേംജി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഗിരീഷ് കുമാർ പി, വാർഡ് മെമ്പർ  അബ്ദുൽ റഷീദ് എം.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.

താമരശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.

കെടവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post