പുതുപ്പാടി :പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചി മുറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് നിർവഹിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ഷിജു ഐസക് , സീനിയർ അസിസ്റ്റൻറ് മുജീബ് എ ഹെഡ്മാസ്റ്റർ ശ്യാംകുമാർ ,മനോജ് സക്കറിയ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിനേശ് സി കെ നന്ദിയും പറഞ്ഞു


