Trending

ഓപ്പറേഷൻ തൂഫാൻ: വാഹന പരിശോധനയിൽ താമരശ്ശേരിയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ


താമരശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. ഇന്ന് പുലർച്ചെ താമരശ്ശേരി ചുങ്കത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.

 KL-59-T-9726 നമ്പർ കാർ പരിശോധിച്ചപ്പോഴാണ് 4.31 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് കാറിലുണ്ടായിരുന്ന കട്ടിപ്പാറ ആര്യംകുളം സ്വദേശി ജിതിൻ രാജ് (36), മുണ്ടപ്പുറം സ്വദേശി എം.പി. ഫവാസ് (39), കോളിക്കൽ തട്ടാഞ്ചേരി സ്വദേശി മുഹമ്മദ് റാഫി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post