Trending

യുവതിക്ക് നേരെ ലൈംഗിക അതിക്രമശ്രമം ; മുൻ പഞ്ചായത്ത് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ എ. അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.

താമരശ്ശേരി: യുവതിയുടെ പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവിനെതിരെ താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എ. അരവിന്ദനെതിരെയാണ് കേസ് എടുത്തത്.

സ്ഥാപനത്തിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട സഹായം തേടി എത്തിയ യുവതിയോട് അപമര്യാദയായി  പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനഭംഗശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post