Trending

നരിക്കുനിയിൽ അഞ്ച് ഗ്രാം ബ്രൗൺഷുഗറുമായി മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ

കൊടുവള്ളി: നരിക്കുനിയിൽ അഞ്ചു ഗ്രാം ബ്രൗൺഷുഗറുമായി മൂന്ന് അതിഥി തൊഴിലാളികളെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ ജഹാഗീർ ആലം, എം.ഡി. മോമിൻ, അബ്ദുൽ മാലിക് എന്നിവരാണ് പിടിയിലായത്.

കൊടുവള്ളി ഇൻസ്പെക്ടർ യു. ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സപ്നേഷ്, ശ്രീജേഷ്, രാജേഷ്, എസ്.സി.പി.ഒ രതീഷ് എൻ.എം., സി.പി.ഒമാരായ ശ്രീനിഷ്, ശ്രീജേഷ്, ഷിജു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളുടെ കൈവശത്തിൽ നിന്ന് ഏകദേശം അഞ്ച് ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. 


Post a Comment

Previous Post Next Post