Trending

ലോകകപ്പ് ആവേശത്തിൽ ചമൽ നിർമ്മല യു.പി സ്കൂൾ.

 ചമൽ : ലോകകപ്പ് ഫുട്ബോൾ ആവേശം നാടെങ്ങും നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ നിർമ്മല യു.പി. സ്കൂളിൽ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു.

 വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ് നാല് ടീമുകൾ ആവേശകരമായ ടൂർണമെന്റിൽ മാറ്റുരച്ചു.
 സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി വർഗീസ് ആദ്യ കിക്ക് നിർവഹിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. 

പിടിഎ പ്രസിഡന്റ് നൂർദിൻ ടി. മുഖ്യ റഫറി ആയി ആദ്യ വിസിൽ മുഴക്കി ടൂർണമെന്റ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.

 അത്യന്തം ആവേശകരമായ മത്സരത്തിൽ നിർമ്മല പോർച്ചുഗൽ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് നിർമ്മലയുടെ ബ്രസീൽ ടീം പരാജയപ്പെടുത്തി ടൂർണമെന്റ് കിരീടം നേടി.
 
മികച്ച പ്രകടനം കാഴ്ചവച്ച ടീമുകൾ കാണികൾക്ക് ആവേശം പകർന്നു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ തൂഫാൻ ഗോൾ ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. ടൂർണമെന്റ് വിജയികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. അമൽ ജോസഫ് ട്രോഫികൾ നൽകി അനുമോദിച്ചു.

Post a Comment

Previous Post Next Post