കട്ടിപ്പാറ : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചമൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ചമൽ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ പതാക ദിനം ആചരിച്ചു .
ചുണ്ടൻകുഴി, അംബേദ്കർ ഗ്രാമം, എട്ടേക്ര,ചമൽ, വെണ്ടേക്കുംചാൽ, നടുക്കുന്ന് എന്നീ ഭാഗങ്ങളിൽ പതാക ഉയർത്തി.
വിവിധയിടങ്ങളിലായി രതീഷ് പി.എം , വിജയൻ കെ.കെ, ശ്രീരാജ്, ജിഷ്ണു കെ.കെ , അഖിൽ ദിവാകരൻ ,ഷാജി ബാബു , ജിനീഷ് , ബിജു,സുരേഷ് കെ.പി, രാജേഷ് കെ.പി , ജിനേഷ്, വിപിൻ, ദാമോദരൻ, നിജേഷ്,വിജയകുമാർ, സതീശൻ സി.കെ,ഹരീഷ് എന്നിവർ നേതൃത്വം നൽകി.
ആഗസ്റ്റ് 26 തിങ്കളാഴ്ച വൈകുന്നേരം 4 മണിയ്ക്ക് ചമൽ ഗ്രാമത്തിലെ ചുണ്ടൻകുഴി, അംബേദ്കർ ഗ്രാമം, എട്ടേക്ര, പൂവൻമല, നടുക്കുന്ന്, വെണ്ടേക്കുംചാൽ, കേളൻമൂല എന്നീ ഭാഗങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭാ യാത്രകൾ ചമൽ അങ്ങാടിയിൽ സംഗമിച്ച് മഹാശോഭാ യാത്രയായി ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രാങ്കണത്തിൽ സമാപിക്കും.
