Trending

ആരവം 2024 കലാമാമാങ്കത്തിന് തിരശ്ശീല വീണു.



കട്ടിപ്പാറ: 2024-25 വർഷത്തെ സ്കൂൾ കലാമേളയായ "ആരവം'24" നസ്രത്ത് യു. പി സ്കൂളിൽ ആഹ്ലാദാരവങ്ങളോടെ സമാപിച്ചു . ആഗസ്റ്റ് 21, 22 തിയ്യതികളിലായാണ് കലോത്സവം നടന്നത്. വ്യത്യസ്ത ഇനങ്ങളിലായി ഒട്ടനവധി മത്സരാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ.മിൽട്ടൺ മുളങ്ങാശ്ശേരി തിരിതെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ കലോത്സവങ്ങൾക്ക് മുഖ്യമായ പങ്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. ജിജോ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ പി ടി.എ പ്രസിഡൻ്റ് ശ്രീ. ഷമീർ വി.പി അധ്യക്ഷത വഹിച്ചു. കലോത്സവം കൺവീനർ ഷിബു കെ.ജി പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ ശ്രീ. സി.പി. സാജിദ് , മഞ്ജു മാത്യു, ധന്യ സി.എസ്, വിദ്യാർത്ഥി പ്രതിനിധി അൻഷിൽ പ്രദീപ്,സ്കൂൾ ലീഡർ . ഷഹ്സ കാതൂൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലോത്സവം ജോയിൻ്റ് കൺവീനർ ശ്രീമതി. ഡയാന ജോസഫ് നന്ദി പറഞ്ഞു.. കുട്ടികളുടെ മികവുറ്റ പ്രകടനങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും കലാമേള ജനശ്രദ്ധനേടി.

Post a Comment

Previous Post Next Post