ഈങ്ങാപ്പുഴ : ചിങ്ങം ഒന്ന് കർഷ ദിനത്തിൽ ടി കെ ട്രസ്റ്റ് പബ്ലിക് സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം വിവിധതരം പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ എൻ കെ സ്വാമി കുട്ടി അവർകളെ പ്രിൻസിപ്പാൾ റാഷിദ് ഇബ്രാഹിം പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്ത് ആദരിച്ചു . ചടങ്ങിൽ അദ്ദേഹം പുതുതലമുറയ്ക്ക് കൃഷിയെ പരിചയപ്പെടുത്തുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. സീനിയർ ടീച്ചർ വിമൽ കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് റോസ് മരിയ സ്വാഗതവും ജിതു കൃഷ്ണ നന്ദിയും പറഞ്ഞു.
