കട്ടിപ്പാറ :കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ 2024- 25 വർഷത്തെ സ്കൂൾ കലാമേള മേളം 2k24 ന് സമാപനം കുറിച്ചു .16 , 17 തീയതികളിലായി നടത്തിയ മേളം 2K24 ൻ്റെ ഉദ്ഘാടന ചടങ്ങിന് ഹെഡ്മിസ്ട്രസ് ബെസി കെ.യു സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സർഗോത്സവം കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സഹായകമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മിനി കുര്യൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവം കൺവീനർ ലിസി എം എ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് മോഹനം ,ഹംസധ്വനി, കാംബോജി എന്നീ വേദികളിലായി വ്യത്യസ്ത മത്സരങ്ങൾ നടത്തി. എല്ലാ വേദികളിലും കലാപ്രതിഭകൾ തങ്ങളുടെ മാറ്റുരച്ചു .മത്സരങ്ങൾ പൂർത്തിയായപ്പോൾ 132 പോയിൻ്റോടെ Blue House ഒന്നാം സ്ഥാനവും 130 പോയിൻ്റോടെ Green House രണ്ടാം സ്ഥാനവും 123 പോയിൻ്റോടെ Red House മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ പിടിഎ പ്രസിഡൻറ് ജോഷി മണിമല വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി. ലൗലി കെ.കെ നന്ദി പറഞ്ഞു.