Trending

ഓവുചാലിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്; മലയോര ഹൈവേയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം ശക്തം


കട്ടിപ്പാറ: പെരുമ്പള്ളി–ചമൽ–കട്ടിപ്പാറ–പടിക്കൽവയൽ മലയോര ഹൈവേയിൽ ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തതിനാൽ വിദ്യാർത്ഥി ഓടയിൽ വീണ് പരിക്കേറ്റു. 

2026 മാർച്ച് 6-ന് ഉദ്ഘാടനം ചെയ്ത റോഡിൽ നാല് മാസം കഴിഞ്ഞിട്ടും ഓവുചാലിന്റെ നിർമാണം പൂർണമായി പൂർത്തിയാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കഴിഞ്ഞ ദിവസം രാത്രിയാണ്ച മൽ അംബേദ്കർ ജംഗ്‌ഷനിലെ സ്ലാബുകൾ ഇട്ട് മൂടാത്ത ഭാഗത്തു ആണ് ചുണ്ടൻകുഴി  സ്വദേശിയായ കുട്ടി വീണത്. 

ചമൽ മേഖലയിലെ രണ്ട് സ്കൂളുകളിലേക്കുള്ള നടപ്പാതയിൽ നിരവധി ഭാഗങ്ങളിൽ ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചിട്ടില്ല. കൂടാതെ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാ വേലിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ റോഡ് നിർമാണ കമ്പനി ഒരുക്കിയിരുന്നില്ല.

ഇതേ തുടർന്ന് വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഓവുചാലിൽ വീഴുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ഓവുചാലിന് സ്ലാബുകൾ സ്ഥാപിക്കുകയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post