Trending

മരം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്


കട്ടിപ്പാറ : ചമൽ–കേളൻമൂലയിൽ റബ്ബർ മരങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

കട്ടിപ്പാറയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് റബ്ബർ മരങ്ങൾ കയറ്റി വരികയായിരുന്ന ലോറിയാണ് കേളൻമൂല കയറ്റത്തിൽ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലെ മതിലിൽ ഇടിച്ച ശേഷമാണ് വാഹനം മറിഞ്ഞത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന റബ്ബർ മരങ്ങൾ റോഡരികിലേക്ക് ചിതറിക്കിടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. അപകടത്തെ തുടർന്ന് നാട്ടുകാർ  ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 

Post a Comment

Previous Post Next Post