ഈങ്ങാപ്പുഴ: പൂലോട് കാഞ്ഞാംവയൽ സ്വദേശിയായ കെ. എം. സുബ്രൻ (54) നിര്യാതനായി.
കുപ്പായക്കോട് ക്ഷീരോൽപാദക സഹകരണസംഘം ജീവനക്കാരനായിരുന്ന പരേതൻ മുൻ ഫുട്ബോൾ താരവുമായിരുന്നു. വിവിധ പ്രാദേശിക-ജില്ലാതല ഫുട്ബോൾ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
ഭാര്യ: ലിജി.
മക്കൾ: ദിയ സുബ്രൻ, അമേയ് സുബ്രൻ.
സഹോദരങ്ങൾ: ജാനകി (നിര്യാത), കല്യാണി, സരോജിനി, ജാനു, രാജാമണി, പരമേശ്വരൻ.
സംസ്കാരച്ചടങ്ങുകൾ ഇന്ന് (2026 ജൂലൈ 20, തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.