Trending

'ഖൽബാണ് ചങ്ങാതിമാർ' വാട്സാപ്പ് കൂട്ടായ്മ:'തൂഫാൻ ഐക്യദാർഡ്യം' നടത്തി.


താമരശ്ശേരി: ഖൽബാണ് ചങ്ങാതിമാർ വാട്സാപ്പ് കൂട്ടായ്മ:യുടെ ആഭിമുഖ്യത്തിൽ ചമൽ - ചുണ്ടൻകുഴിയിൽ വിവിധ നാട്ടുകാരായ ചങ്ങാതിമാരുടെ ഒത്തുചേരലും, 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഡ്യ പ്രഖ്യാപനവും സംഘടിപ്പിച്ചു.

പ്രസിഡണ്ട് എം കെ ഹുസൈൻ കുട്ടമ്പൂർ അദ്യക്ഷനായി.അബ്ദുന്നാസർ ലത്വീഫി ഉദ്ഘാടനം ചെയ്തു.പി കെ സാജിദ് ഫൈസി കളരാന്തിരി മുഖ്യ പ്രഭാഷണവും, സി കെ ഇബ്രാഹിം മുസ്ലിയാർ കൊട്ടക്കാവയൽ തൂഫാൻ ഐക്യദാർഡ്യ പ്രഖ്യാപനവും നടത്തി. 

വർദ്ദിച്ച് വരുന്ന ലഹരിയെ തടയിടാനും, പുതു തലമുറയെ ലഹരി മുക്തമാക്കാനും ഇത് വഴിയൊരുക്കുമെന്നും,നാടിനും, കുടുംബത്തിനും ലഹരിയുടെ കടന്നുകയറ്റം ഭീഷണിയാവുന്ന ഈ സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായ് ഇതിനെതിരെ രംഗത്തിറങ്ങണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സമാപന ആത്മീയ -ദുആ മജ്ലിസിന്ന് കെ സി അബ്ദുറഹിമാൻ മുസ്ലിയാരും, ഇസ്മാഈൽ മുസ്ലിയാർ മദ്രസാ ബസാറും നേതൃത്വം നൽകി.മുനീർ മുസ്ലിയാർ വെളിമണ്ണ സ്വാഗതവും, എൻ പി കുഞ്ഞാലിക്കുട്ടി നന്ദിയും പറഞ്ഞു.വി പി എം കോയ മുസ്ലിയാർ, എം അബ്ദുറഹിമാൻ മുസ്ലിയാർ,യു എം മുഹമ്മദ് മുസ്ലിയാർ, മുഹമ്മദലി മുസ്ലിയാർ, എൻ ബഷീർ മൗലവി, പി എം അബ്ദുൽ മജീദ്, ഇബ്രാഹിം ബാഖവി, ഖാദർ മുസ്ലിയാർ, എം പി അബ്ദുന്നാസർ, ഹുസൈൻ മുസ്ലിയാർ, അബ്ദുറഊഫ് ഫൈസി, അബ്ദുൽ അസീസ്മുസ്ല്യാർ ,സി എച്ച് ഫൈസൽ, എം കെ ഫാസിൽ ചമൽ ,അക്രം, സി കെ മൊയ്തീൻ, ശിഹാബുദ്ദീൻ മുസ്ലിയാർ, എം കെ സ്വലാഹുദ്ദീൻ (മുട്ടായി ചമൽ)എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post