കോഴിക്കോട്: വിഷൻ പ്ലസ് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസ് പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന SC വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ ഒരു വർഷത്തേക്ക് ₹54,000 രൂപയുടെ ധനസഹായമാണ് അനുവദിക്കുക.
കോഴിക്കോട് ജില്ലയിലെ അർഹരായ വിദ്യാർഥികൾക്ക് സെപ്റ്റംബർ 30 ന് വൈകിട്ട് 05 മണിയ്ക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0495-2370379 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.