കട്ടിപ്പാറ : ദേശാഭിമാനി ദിനപത്രം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ നിന്നും ഒന്നാമതെത്തിയ മുഹമ്മദ് ഹംദാൻ,രണ്ടാം സ്ഥാനം നേടിയ അയിശ ഹനീന, മൂന്നാമതെത്തിയ ഫിസ ഫാത്തിമ എന്നിവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലമാണ് സമ്മാനദാനം നിർവ്വഹിച്ചത്. ക്വിസ് കോർഡിനേറ്റർ പി.പി. തസലീന അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി. ജസീന , SRG കൺവീനർ ദിൻഷ ദിനേശ്, അലിഫ് അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബ്, ഐടി കോർഡിനേറ്റർ ഫൈസ് ഹമദാനി, നാട്ടുപച്ച കൺവീനർ ടി.ഷബീജ്, ഗണിത ക്ലബ് കൺവീനർ റൂബി എം എ ,ഇംഗ്ലീഷ് ക്ലബ് കൺവീനർ പി.പി. അനുശ്രീ, കെ കെ ഷാഹിന , സ്കൂൾ ലീഡർ പി. സയാൻ മുതലായവർ സംസാരിച്ചു.
ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ,MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ സലാം കന്നൂട്ടിപ്പാറ, അബ്ദുള്ള മലയിൽ , ലിമ മുഹമ്മദ് മുതലായവർ വിജയികളെ അഭിനന്ദിച്ചു.
