Trending

രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.



മുക്കം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റും, എം വി ആർ കാൻസർ സെന്ററും സംയുക്തമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കം വ്യാപാര ഭവനിൽ രാവിലെ പത്തുമണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് മൂന്ന് മണിയോടെ സമാപിച്ചു._
_എം വി ആർ ഹോസ്പിറ്റലിൽ രക്ത ത്തിന് ക്ഷാമം അനുഭവപ്പെട്ട സമയത്താണ് മുക്കം വ്യാപാരി യൂത്ത് വിംഗ് ഇങ്ങനെ ഒരു ക്യാമ്പ് സംഘടിപിക്കുന്നത്. ക്യാമ്പിൽ 70-ഓളം പേര് രക്‌തദാനം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ്‌ അലി അക്ബർ ബ്ലഡ്‌ കൊടുത്തു കൊണ്ട് നിർവഹിച്ചു.

യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അജ്മൽ ബേസ് ബാൻഡ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡന്റ്‌ അഖിൽ ജോക്കി അധ്യക്ഷനായി.എം വി ആർ ഹോസ്പിറ്റലിലെ ഡോ:അമിൽ ഹാരിസ് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

സലീം മൈ മൊബൈൽ, ബഷീർ ഒമാൻ, അഷ്‌റഫ്‌ മൊബൈൽ വേൾഡ്, നിസാർ ഹൈനസ്, ഷമീർ യാമിക, റഹീം റിങ്ടോൺ, ഷിജു എടക്കോടൻ, മുനീർ എൻ കെ ഫർനിഷിങ്,_ _എന്നിവർ നേതൃത്വം നൽകി.
ഷംസീർ മെട്രോ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post