Trending

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും.


ചമൽ നിർമ്മല യു പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ ആവേശകരമായി നടത്തുകയുണ്ടായി. ജനാധിപത്യ ബോധവും നേതൃത്വ ശേഷിയും വളർത്തുന്നതിനു പ്രാധാന്യം നൽകി നടത്തിയ തെരഞ്ഞെടുപ്പിൽ വിവിധ തസ്തികളിലേക്ക് വിദ്യാർഥികൾ മത്സരിച്ചു.

 ഇലക്ഷൻ പ്രചരണത്തിന്റെ ആരംഭം മുതൽ വോട്ടെണ്ണൽ വരെ വളരെ ആകാംക്ഷയോടെയാണ് വിദ്യാർത്ഥികൾ ഇലക്ഷനിൽ പങ്കെടുത്തത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിനുശേഷം വിജയിച്ച സ്ഥാനാർഥികളെ പ്രധാനധ്യാപിക അനുമോദിച്ചു.

 സ്കൂൾ ലീഡറായി മുഹമ്മദ് നിഷാനും, അസിസ്റ്റന്റ് ലീഡറായി റിയ ഫാത്തിമയും, ആർട്സ് ലീഡറായി അന്ന എലിസബത്ത് എബിയും സ്പോർട്സ് ലീഡറായി മുഹമ്മദ് സയാനും ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. സ്കൂൾ പ്രധാനധ്യാപിക  ലിസി വർഗീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും വിജയികൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പാർലമെന്റ് ഇലക്ഷന് വിനോദിനി ടീച്ചർ നേതൃത്വം നൽകി

Post a Comment

Previous Post Next Post