കാന്തപുരം : വെട്ടുക്കല്ലുംപുറം: മലർവാടി നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ന് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മലർവാടി നാട്ടുകൂട്ടം പ്രസിഡന്റ് ഷിജുലാൽ തടായിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ഉനൈസത്ത് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി സബ് ഇൻസ്പെക്ടർ അബിഷ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബാലുശ്ശേരി സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷൈജു സി. ജി. എന്നിവർ ലഹരിയുടെ ദൂഷ്യഫലങ്ങൾ, യുവജനങ്ങളുടെ ഉത്തരവാദിത്വം, സമൂഹത്തിന്റെ ജാഗ്രത എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നയിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ കെ. കെ. ജബ്ബാർ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ ഏളേറ്റിൽ, ചാത്തുകുട്ടി, വി. പി. രത്നാകരൻ, വേദ രത് ആർ. എസ്. എന്നിവർ സംസാരിച്ചു.
വി. പി. മനോജ് നന്ദി രേഖപ്പെടുത്തി.