കട്ടിപ്പാറ : ചമൽ ഝാൻസി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ
ഗുരുപൂർണ്ണിമ ഗുരുപൂജ നടത്തി.
ഗോകുലത്തിൽ ചേർന്ന ചടങിൽ എ. ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗുരുക്കൻന്മാരെ ബാലഗോകുലം ഉത്തരസംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ ശ്രീധരൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു .
ജില്ലാകാര്യദർശി മോഹൻദാസ്,രക്ഷാധികാരി ഷൈജി ബാലൻ,സഹ രക്ഷാധികാരി ലക്ഷ്മി ശ്രീധരൻ,രക്ഷാകർത്താസമിതി അദ്ധ്യക്ഷൻ കെ.വി അനിൽ,എൻ. കെ വേലായുധൻ, പി. കെ ചന്ദ്രൻ, രാഹുൽ പാലക്കുന്നുമ്മൽ, സി.കെ രാജൻ, കരുണാകരൻ വെണ്ണോട്ടിൽ,പ്രേമഎൻ.കെ, ശാരദ വെണ്ണോട്ടിൽ,ഷീബ അനിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
+2 വിന് ഉന്നതവിജയം നേടിയ ഗോകുലാങ്കം ശിൽപ ദാമോദരനെ (ജാവയിൽ) ഗോകുലത്തിൻെ ഉപഹാരം നൽകി അനുമോദിച്ചു.
ശിൽപ ദാമോദരൻ സ്വാഗതവും, ദാമോദരൻ പി.എം നന്ദിയും പറഞ്ഞു


