Trending

വാറ്റു കേന്ദ്രം തകർത്തു; 100 ലിറ്റർ വാഷ് പിടികൂടി.




ബാലുശ്ശേരി : ബാലുശ്ശേരി മണ്ണാംപൊയിൽ മേഖലയിൽ അനധികൃത മദ്യ നിർമ്മാണം തടയുന്നതിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ ശക്തമായ റെയ്‌ഡിൽ തരിപ്പാകുനി മലയിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാഷ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജയരാജ് പി.പി, പ്രിവന്റിവ് ഓഫീസർമാരായ നൈജീഷ് ടി, ബേബി പി.ജെ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ദിനേശ് സി എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post