പുതുപ്പാടി : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന തലത്തിൽ രണ്ട് മാസക്കാലം നടത്തുന്ന "മഹാസമ്പർക്ക യജ്ഞ"ത്തിന്റെ പുതുപ്പാടി ഖണ്ഡിന്റെ ഉദ്ഘാടനം പെരുമ്പള്ളിയിൽ വെച്ച് വി.എച്ച്.പി ജില്ല സത്സംഗ പ്രമുഖ് ശ്രീ. കൃഷ്ണദാസ് ദ്വാരകാപുരി നിർവ്വഹിച്ചു.
പെൺകുട്ടികളെ കുരുക്കുന്ന ലൗ ജിഹാദ്, യുവത്വത്തെ നശിപ്പിക്കുന്ന നർക്കോട്ടിക് ജിഹാദ്, ഭൂമി പിടിച്ചെടുക്കുന്ന ലാൻഡ് ജിഹാദ്, വ്യാപാര മേഖല കയ്യടക്കുന്ന ഹലാൽ ജിഹാദ്, മാധ്യമ രംഗത്തെ മീഡിയ ജിഹാദ്, സമ്പദ് വ്യവസ്ഥ തകർക്കുന്ന കള്ളപ്പണ/മാഫിയ പ്രവർത്തനങ്ങൾ തുടങ്ങി ശാരീരിക ആക്രമണങ്ങളും കൊലപാതകങ്ങളും വരെ എത്തിയ മതതീവ്രവാദ പ്രവർത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ ഗവൺമെന്റ് നിലപാടുകൾ ഹിന്ദു സംസ്കാരത്തെയും നാടിനെയും തകർക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
ഇത്തരത്തിൽ കേരളത്തിൽ ഇന്ന് ഹിന്ദു നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനും അവക്കുള്ള പരിഹാര പ്രവർത്തനങ്ങളുടെ ചർച്ചകൾക്കും ഹൈന്ദവ ആചാരങ്ങളുടെ സംരക്ഷണത്തിനും വികാസത്തിനും അതുവഴി കേരളത്തിന്റെയും ഭാരതത്തിന്റെയും തദ്വാര ലോകത്തിന്റെ തന്നെയും സമാധാനപൂർണ്ണമായ നിലനില്പിനുമായാണ് വി.എച്ച്.പി മാർച്ച് - ഏപ്രിൽ മാസങ്ങളിലായി ഈ മഹാ സമ്പർക്ക യജ്ഞം സംഘടിപ്പിക്കുന്നത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ.കൃഷ്ണദാസ്ജി പറഞ്ഞു.
പി.മനോജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വി.എസ്.അജീഷ് സ്വാഗതവും എം.ആർ.രാകേഷ് നന്ദിയും പറഞ്ഞു. തുടർന്നുള്ള സമ്പർക്ക യജ്ഞത്തിൽ പി.വി.സാബു, എം.എം.ജയപ്രകാശ്, , ടി.പി. അനന്തനാരായണൻ തുടങ്ങിയവരും പങ്കെടുത്തു.

