കട്ടിപ്പാറ :സംസ്ഥാന സർക്കാരിന്റെ മികച്ച ഹൈടെക് കർഷകനുള്ള അവാർഡ് നേടിയ ജോഷി മണിമലയെ കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ അനിൽജോർജ്, മുഹമ്മദ് ഷാഹിം, ബേബിരവീന്ദ്രൻ, മെമ്പർമാരായ അബൂബക്കർ എകെ, അഷ്‌റഫ് പൂലോട്, സുരജ വി പി, സാജിത ഇസ്മായിൽ, വിഷ്ണു ചുണ്ടൻ കുഴി ബിന്ദു സന്തോഷ്,അനിത രവീന്ദ്രൻ,സീനസുരേഷ്, സൈനബ നാസർ പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് എന്നിവർ സംബന്ധിച്ചു.