Trending

നിര്യാതനായി



*ചക്കാലയിൽ സി.എം ജോസഫ്*_ 


 *കോടഞ്ചേരി▪️* കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന കണ്ണോത്ത് ചക്കാലയിൽ സി.എം ജോസഫ് (75) നിര്യാതനായി.


കൂടത്തായ് സെൻ്റ് മേരീസ് ഹൈസ്കൂൾ, എടൂർ ഹൈസ്കൂൾ,  എന്നിവിടങ്ങളിലും കൂടാതെ വേനപ്പാറ ഹൈസ്ക്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായി  12വർഷവും തുടർന്ന് കോടഞ്ചേരി ഹൈസ്ക്കൂൾ  പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.


കോടഞ്ചേരി ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തുന്നതിന് പ്രയത്നിക്കുകയും , ഹയർസെക്കണ്ടറി സ്കൂളിൻ്റെ പ്രഥമ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിച്ചു. കോഴിക്കോട് ജില്ലയുടെ ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ സംഘടനയുടെ KPHSA പ്രസിഡൻ്റ് ആയിരുന്നു. താമരശ്ശേരി രൂപതകളിലെ സ്കൂളുകളിലെ മികച്ച അദ്ധ്യാപകരുടെ അവാർഡ് ലഭിച്ചിരുന്നു. താമരശ്ശേരി രൂപതയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയായി രണ്ടു തവണ ആത്മീയ സേവനവുമനുഷ്ടിച്ചിരുന്നു.കൂടാതെ വർഷങ്ങളായി കണ്ണോത്ത് വേദപാഠ അദ്ധ്യാപകനായിരുന്നു. 2002 ൽ റിട്ടയർ ചെയ്തിന് ശേഷം താമരശ്ശേരി കോർപ്പറേറ്റ് ഓഫീസിൽ നീണ്ട വർഷങ്ങൾ സേവനമനുഷ്ഠിച്ചിരുന്നു.


*ഭാര്യ*

കത്രീനാമ്മ, റിട്ട. അധ്യാപിക കണ്ണോത്ത്  യു.പി.സ്കൂൾ.നടയിൽ കുടുംബാഗം, പാല.


*മക്കൾ*

ജെസ്ററിൻ അമേരിക്ക, ജെസ്മി ഓസ്ട്രേലിയ.


*മരുമക്കൾ*

സോണിയ (യുഎസ് എ) കദളിക്കാട്ടിൽ കുടുംബാംഗം കാഞ്ഞിരപ്പള്ളി,

ചിന്തു  ഓസ്ട്രേലിയ, പാറയിൽ കുടുംബാംഗം, ഏറ്റുമാനൂർ.


മകൾ ജെസ്മി ഓസ്ട്രേലിയയിൽ നിന്ന് വന്നതിന് ശേഷം സംസ്കാരം  കണ്ണോത്ത് സെൻ്റ് മേരിസ് പള്ളിയിൽ .

Post a Comment

Previous Post Next Post