Trending

ബാലുശ്ശേരിയില്‍ വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി




ബാലുശ്ശേരി :വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കരുമലയിലാണ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസുകാരനും 15 വയസുകാരിയുമാണ് മരിച്ചത്.


ബാലുശ്ശേരി കരുമലയിൽ യുവാവിനൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 15 കാരി താമരശ്ശേരി അണ്ടോണ സ്വദേശിനിയായ കോരങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്


താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ 10C ക്ലാസിൽ പഠിക്കുന്ന അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിൻ്റെ മകൾ ശ്രീലക്ഷ്മിയെ യാണ് കിനാലൂർ ചൂരക്കണ്ടി സ്വദേശിയായ അനിൽകുമാറിൻ്റെ മകൻ അബിനവ് (19)എന്ന യുവാവിനൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post