പുതുപ്പാടി : ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സലേഷ്യൻസ് ഓഫ് ഡോൺബോസ്കോയുടെ സാമൂഹിക സേവന വിഭാഗമായ "ബാംഗ്ളൂർ റൂറൽ എഡ്യുക്കേഷൻ ആൻറ് ഡവലപ്പ്മെൻ്റ് സൊസൈറ്റി" (BREDS) കേരളത്തിലെ പത്ത് ജില്ലകളിൽ നടത്തുന്ന പദ്ധതിയാണ് "ഡ്രീം" (Drug rehabiilitation education and mentoring) 11 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള സ്ക്കൂൾ കോളേജ് വിദ്ധ്യാർത്ഥികൾ, മറ്റ് യുവജന സംഘടനകൾ, രക്ഷിതാക്കൾ എന്നിവരെ ലഹരി വിമുക്ത ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുക്കം മാമ്പറ്റ ഡോൺബോസ്ക്കോ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡ്രീം പ്രവർത്തകർ പുതുപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിമുക്ത ജീവിതം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. സഹായം ആവശ്യമുള്ളവർക്ക് സൗജന്യ കൗൺസലിംഗ്, റീഹാബിലിറ്റേഷൻ എന്നിവയും പദ്ധതി ഉറപ്പാക്കുന്നു. ഡ്രീം ജില്ലാ കോർഡിനേറ്റർ ശ്രീമതി.ജെസി ജോൺ, സോഷ്യൽ വർക്കർ ശ്രീമതി. അമിത ജോസഫ് എന്നിവർ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡണ്ട് ശിഹാബ് അടിവാരം,ഹെഡ് മാസ്റ്റർ ശ്യാം കുമാർ,അദ്ധ്യാപകരായ,ജ്യോതി നാരായണൻ ,ഷാജി ശ്രീലത, അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.