Trending

യൂത്ത് പാർലമെന്റിന് പ്രൗഢമായ സമാപനം.




താമരശ്ശേരി : സമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന ശീർഷകത്തിൽ പുതുപ്പാടി മലപുറത്ത് വെച്ച് നടന്ന SYS സോൺ യൂത്ത് പാർലമെന്റിന് ഉജ്ജ്വല സമാപനം.
രാവിലെ 9 മണിക്ക് സയ്യിദ് അബ്ദുള്ള കോയ തങ്ങൾ പതാക ഉയർത്തി.
ജഅഫർ സഖാഫി അണ്ടോണയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവന അംഗം കെ കെ അഹമ്മദ് കുട്ടി മുസ് ലിയാർ ഉൽഘാടനം ചെയ്തു .
സുവനീർ പ്രകാശനം MP S തങ്ങൾ ജഅഫർ എലിക്കാടിന് ആദ്യം കോപ്പി നൽകി നിർവ്വഹിച്ചു.

500 ാളം പ്രതിനിധികൾ പങ്കെടുത്ത പാർലമെന്റിൽ വിവിധ സെഷനുകൾക്ക് അലവി സഖാഫി കായലം, കബീർ മാസ്റ്റർ എളേറ്റിൽ, ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, മുഹമ്മദലി കിനാലൂർ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, Dr. OKM അബ്ദുറഹ്മാൻ, നിധീഷ് കല്ലുള്ള തോട്, മമ്മൂട്ടി മാസ്റ്റർ വയനാട്, അഷ്റഫ് മാസ്റ്റർ, അബ്ദു റഷീദ് സഖാഫി കുറ്റ്യാടി, സ്വാദിഖ് സഖാഫി പൂനൂർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

സമാപന സമ്മേളനം തിരുവമ്പാടി എം എൽ എ ലി ന്റോ ജോസഫ് ഉൽഘാടനം ചെയ്തു.
സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
റഷീദ് കെ.ടി സ്വാഗതവും ശംസുദ്ധീൻ പെരുമ്പള്ളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post