Trending

വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു.



പുതുപ്പാടി:
പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു.പുതിയ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വരും കാലത്തേക്കുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകി. 

പരിപാടി ഖത്തർ കെ.എം.സി.സി ഹെൽത്ത് വിംഗ് കൺവീനർ നിസാർ ചെറുവത്ത് ഉൽഘാടനം ചെയ്തു.മഹറലി കാവുംപുറം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ്
പി.കെ നംഷീദ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി പി.കെ മുഹമ്മദലി, വി.കെ ഷംനാദ് ,അബ്ദു പുതുപ്പാടി, അലി മണൽവയൽ, സൈഫുനിയാർ ബാബു, ശുഹൈബ് മലപുറം, അസ്നിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post