Trending

പുഴയിൽ വീണ സ്ത്രീയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി


മുക്കം:  ഇരുവഴിഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട വൃദ്ധ സ്ത്രീയെ നാട്ടുകാരും അഗ്നിശമന സേന പ്രവർത്തകരും ചേർന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം.

കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ സ്ത്രീയെ മുക്കം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി (74) യെയാണ് മുക്കം ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്തിയത്.

കുളിക്കാനായി ഇറങ്ങിയ മാധവി പുഴയിലേക്ക് വീണ് ഒഴുകുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം ഒഴുകി വരുമ്പോൾ അഗസ്ത്യമുഴി പാലത്തിലൂടെ വരികയായിരുന്ന ഓട്ടോ ഡ്രൈവർ ദിലീപ് കണ്ടതിനെ തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ മുക്കം ഫയർഫോഴ്സിന്റെ വിവരം അറിയിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post