ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സയൻസ് അധ്യാപികമാരായ നജിന, അഷിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മൂന്നു വിഭാഗങ്ങളിൽ ആയി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ സിജോ പന്തപിള്ളിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് ആൽബി ബേബി വിജയികളെ പ്രഖ്യാപിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ എത്തിയ വിദ്യാർത്ഥികളും അമ്പിളിയമ്മാവനെ കുറിച്ചുള്ള ആംഗ്യപ്പാട്ട് അവതരിപ്പിച്ച കുട്ടികളും യോഗത്തെ ആകർഷകമാക്കി.
മാർ ഈവാനിയോസ് ടാലന്റ്റ് ഹബ് മീറ്റ് - " മാനത്തമ്പിളിയെ തൊട്ടറിഞ്ഞ് "
byC News Kerala
•
0
