കട്ടിപ്പാറ : മനുഷ്യകുലത്തിൻ്റെ ദീർഘകാല സ്വപ്ന സാക്ഷാൽക്കാരമായി 1969 ജൂലൈ 21 ന് ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയതിൻ്റെ അമ്പത്തഞ്ചാം വാർഷിക ദിനം കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.
ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അമ്പിളിമാമൻ എക്കാലത്തും കുട്ടികളുടെ ഭാവനകളെ ചക്രവാളത്തിനുമപ്പുറത്തേക്ക് കൈപിടിച്ചു നടത്തിയ കൂട്ടുകാരനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളിൽ ശാസ്ത്ര ചിന്തകൾ വളർത്തിയെടുക്കൽ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര ക്ലബ്ബ് കൺവീനർ ടി. ഷബീജ് അധ്യക്ഷനായി.
നീൽ ആംസ്ട്രോങ്ങ്, സുനിത വില്യംസ് എന്നിവരുമായി സാങ്കൽപ്പിക അഭിമുഖം, പര്യവേക്ഷണ വീഡിയോ പ്രദർശനം, റോക്കറ്റ് നിർമ്മാണ മത്സരം, പോസ്റ്റർ രചന, ക്വിസ് മത്സരം മുതലായ പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ ആകർഷിച്ചു.
കെ സി ശിഹാബ്, കെ.പി. ജസീന , ഫൈസ് ഹമദാനി, പി.പി. തസലീന സംസാരിച്ചു. റൂബി എം.എ, അനുശ്രീ പി.പി, ഷാഹിന കെ കെ, ആര്യ മുരളി മുതലായവർ നേതൃത്വം നൽകി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ അയിശ ഹനീന ചാമ്പ്യനായി. ഫിസ ഫാത്തിമ രണ്ടാമതും മുഹമ്മദ് നജ്വാൻ മൂന്നാം സ്ഥാനത്തുമെത്തി.
