താമരശ്ശേരി: തേറ്റാമ്പുറം ശ്രീ കണ്ണിക്കൽ കരുമകൻ പരദേവത ക്ഷേത്രം വിഷുവിളക്ക് തിറ മഹോത്സവത്തിന് കൊടിയേറി രാവിലെ ഗണപതിഹോമത്തിനും വിശേഷാൽ പൂജയ്ക്ക് ശേഷം ക്ഷേത്ര കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ വി ദേവദാസിന്റെ സാന്നിധ്യത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ എൻ വി കൃഷ്ണൻകുട്ടി കൊടിയേറ്റ് കർമ്മം നിർവഹിച്ചു
ഏപ്രിൽ 14 മുതൽ 17 വരെ നടത്തുന്ന ഉത്സവത്തിൽ ഏപ്രിൽ 16ന് ഉഷ പൂജയും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് വേഴകാട് തലച്ചിലോൻ കാവിൽ നിന്നുള്ള ആഘോഷ വരവും തുടർന്ന് വിഷുവിളക്കാട്ടം തിറയാട്ടം എന്നിവ ഉണ്ടായിരിക്കുന്നതാണ്
