കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ താഴ് വാരത്ത് ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എളപ്ലാശ്ശേരി ജോണിയുടെ കാർ ഷെഡിൻ്റെ മുകളിലേക്ക് വീടിൻ്റെ പരിസരത്ത് ഉണ്ടായിരുന്ന തെങ്ങ് മുറിഞ്ഞ് വീണു.
കാർഷെഡ് പരിപൂർണമായും തകർന്ന് പോകുകയും ഷെഡിൽ ഉണ്ടായിരുന്ന ഇന്നൊവ കാറിനും നാശനഷ്ടം ഉണ്ടായി.
