Trending

വിസ്മയം 2K25: കന്നൂട്ടിപ്പാറ സ്കൂളിൽ സാംസ്ക്കാരിക സമ്മേളനം നടത്തി.



കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൻ്റെ ആറാം വാർഷികാഘോഷമായ വിസ്മയം 2k25 ൻ്റെ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനം ഡോ. എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൊണ്ട് അക്കാദമികവും അക്കാദമികേതരവുമായ മേഖലകളിൽ വിദ്യാലയം കാഴ്ചവെച്ച മുന്നേറ്റം താമരശേരി സബ്ജില്ലക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച ചീഫ് പ്രമോട്ടർ എ കെ അബുബക്കർ കുട്ടിയെയും HM അബുലൈസ് തേഞ്ഞിപ്പലത്തെയും അദ്ദേഹം അഭിനന്ദിച്ചു. ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി അധ്യക്ഷം വഹിച്ചു. വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചങ്ങല മാഗസിൻ്റെ പ്രകാശന കർമ്മം അദ്ദേഹം നിർവഹിച്ചു. 34 വർഷത്തെ വിശിഷ്ട സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലത്തിൻ്റെ ഛായാചിത്രം അദ്ദേഹം അനാച്ഛാദനം ചെയ്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് പൂലോട്, മെമ്പർമാരായ മോയത്ത് മുഹമ്മദ്, ടി.പി. മുഹമ്മദ് ഷാഹിം, വിരമിക്കുന്ന അധ്യാപകൻ കെ.ടി. ആരിഫ്, അഷറഫ് കോരങ്ങാട് ,ഷംനാസ് പൊയിൽ, അബ്ദുള്ള മലയിൽ, സജ്ന നിസാർ, അലക്സ് മാത്യു,ഹാരിസ് അമ്പായത്തോട്,ജാഫർ കോളിക്കൽ, സലാം കോളിക്കൽ, അസീസ് പൊയിൽ,കെ സി ശിഹാബ്, പി.കെ അലി, പി ടി ബഷീർ, ഹനീഫ പൊയിൽ, പി കെ ഫൈസൽ, കെ കെ നിസാർ, ലതീഫ് കോരങ്ങാട് മുതലായവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post