Trending

കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനം ജൂൺ ആദ്യവാരം ആരംഭിക്കും.





താമരശ്ശേരി : ചമൽ നിർമല യുപി സ്കൂളിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനം നൽകുവാൻ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ പരിശീലകൻ അലെക്സ് എ യുടെ നേതൃത്വത്തിലുള്ള ടീമിന്റെ കോച്ചിങ് ജൂൺ മുതൽ ആരംഭിക്കുന്നു എന്ന് സ്കൂൾ ഹെഡ്‌മിസ്ട്രസ് ജിസ്ന ജോസ് അറിയിച്ചു. മലയോര മണ്ണിലെ കുട്ടികൾക്ക് സ്കൂൾ തലം മുതൽ ദേശീയ നിലവാരം ഉള്ള മികവാർന്ന പരിശീലനം ലഭിക്കാൻ ഇത് സഹായകരമാകുമെന്ന് സ്കൂൾ മാനേജർ ഫാദർ ജിന്റോ വരകിൽ അഭിപ്രായപ്പെട്ടു.


ഇന്ത്യൻ സോക്കർ ലീഗിൽ മുംബൈ സിറ്റി എഫ് സിയുടെ അടിസ്ഥാന പരിശീലകരിൽ ഒരാളായി 2016 മുതൽ 2019 വരെ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് കൂടാതെ സ്പോർട്സ് ആതോരിറ്റി ഓഫ് ഇന്ത്യ (SAI), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അതെല്റ്റിക്സ് ഫെഡറേഷൻ(IAAF),കോച്ചിങ് ഡി ലൈസൻസ് (AIFF), കോച്ചിങ് ട്രെയിനിഗ് സർട്ടിഫിക്കറ്റ് ഇന്ത്യൻ സോക്കർ ലീഗ് (ISL) ,ഗ്രാസ്റൂട്ട് ലീഡർഷിപ് കോച്ചിങ് സർട്ടിഫിക്കറ്റ് (IAAF) എന്നീ യോഗ്യതകൾ ഉള്ള പരിശീലകന്റെ കീഴിലുള്ള കോച്ചിങ് ഭാവിയിൽ മികച്ച താരങ്ങളെ സൃഷ്ടിച്ചു നാടിനും നാട്ടുകാർക്കും അഭിമാനമാക്കി മാറ്റാൻ ഉള്ള സ്കൂൾ തലത്തിലുള്ള ആദ്യ ചുവടുവെപ്പ് കൂടിയായി മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.

Post a Comment

Previous Post Next Post