താമരശ്ശേരി : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യു എസ് എസ് പരീക്ഷയിൽ മിന്നുന്ന വിജയംകരസ്ഥമാക്കിയ ചമൽ നിർമ്മല യുപി സ്കൂളിലെ വിദ്യാർഥികളെ സ്കൂൾ പിടിഎയും അധ്യാപകരും അനുമോദിച്ചു.ശാസ്ത്ര കലാമേള വിജയങ്ങൾക്ക് ഒപ്പം ചേർത്തുവച്ച അക്കാദമിക മികവിന്റെ തേരോട്ടമാണിതെന്ന് സ്കൂൾ മാനേജർ ഫാ.ജിൻ്റോ വരകിൽ അഭിപ്രായപ്പെട്ടു.പൗർണമി എസ്,ആരോൺ ആൻറണി,അനുശ്രീ കെ പി,അ ദിൻഷാ,രിഫാ ഹാദിയ,സന ഫാത്തിമ,മുഹമ്മദ് ഷാമിൽ,ഫാത്തിമ റന എന്നീ വിദ്യാർത്ഥികളാണ് മികച്ച വിജയം കൈവരിച്ചത്.സ്കൂൾ പിടിഎ പ്രസിഡണ്ട് പി.ഹാസിഫ്,വൈസ് പ്രസിഡണ്ട് നൂറുദ്ദീൻ, ശ്രീനിവാസൻ കെ .പിഎന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കുട്ടികളുടെ പഠനകാര്യങ്ങളിൽ ഉത്സുകരായ അധ്യാപകരെയും പ്രധാനാധ്യാപിക ജിസ്ന ജോസ് അഭിനന്ദിച്ചു.
