ചന്ദ്രനെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ പാത്തിപ്പാറ വെള്ളയ്ക്കാകുടി പറമ്പിന് സമീപമുള്ള തോട്ടിലാണ് ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടത്.
സ്ഥലത്ത് നിന്ന് ലൈസൻസില്ലാത്ത ഒരു നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇത് ആത്മഹത്യയാണോ എന്ന് പോലീസ് സംശയിക്കുന്നു.
കൂടുതൽ അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
