കൊടുവള്ളി: കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന് സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 സെന്റീമീറ്റർ ഉയരമുള്ള പൂർണ വളർച്ചയിലെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി.
ഇന്ന് രാവിലെയാണ് പരിശോധനയ്ക്കിടെ കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് NDPS നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കഞ്ചാവ് കണ്ടെത്തിയ സ്ഥലം പൊതുസ്ഥലമായതിനാൽ നിലവിൽ ആരെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടില്ല. പിടിച്ചെടുത്ത തൊണ്ടിമുതലും ബന്ധപ്പെട്ട രേഖകളും താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷിഞ്ചുകുമാർ, സിവിൽ എക്സൈസ് ഓഫീസർ അജിത്ത് എന്നിവരും പങ്കെടുത്തു.
