സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വൻ കുതിപ്പ്. ഇന്നൊറ്റദിവസം കൊണ്ട് തന്നെ പവന് 8,640 രൂപയാണ് വർധിച്ചത്. ഗ്രാമിന് 1,080 രൂപയും കൂടി. ഇത്രയും വലിയ ഒറ്റദിവസ വർധന സ്വർണവിലയുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ പവൻവില 1,31,160 രൂപയായി, ആദ്യമായി 1.30 ലക്ഷം എന്ന നിർണായക നിലയും കടന്നു.
ആഗോള വിപണിയിലും സ്വർണം വൻ ഉയർച്ച രേഖപ്പെടുത്തി. സ്‌പോട്ട് ഗോൾഡിന് 2.6 ശതമാനം വർധനയുണ്ടായി, ഔൺസിന് 5,538.69 ഡോളറിലാണ് വ്യാപാരം. യു.എസ്. ഗോൾഡ് ഫ്യൂച്ചർ നിരക്കും ശക്തമായി ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഈ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും വില കുത്തനെ ഉയരാൻ കാരണമായത്.
ഇന്നത്തെ സ്വർണവില (സംസ്ഥാനത്ത്)
24 കാരറ്റ് സ്വർണം
ഗ്രാമിന് : ₹17,885 (₹1,177 വർധിച്ചു)
പവന്‍ : ₹1,43,080 (₹9,416 വർധിച്ചു)
22 കാരറ്റ് സ്വർണം
ഗ്രാമിന് : ₹16,395 (₹1,080 വർധിച്ചു)
പവന്‍ : ₹1,31,160 (₹8,640 വർധിച്ചു)
18 കാരറ്റ് സ്വർണം
ഗ്രാമിന് : ₹13,414 (₹883 വർധിച്ചു)
പവന്‍ : ₹1,07,312 (₹7,064 വർധിച്ചു)
സ്വർണവിലയിലെ ഈ അപ്രതീക്ഷിത കുതിപ്പ് ആഭരണ വ്യാപാര മേഖലയെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
