Trending

16 കാരിക്കെതിരെ ലൈംഗിക പ്രദർശനം; യുവാവ് അറസ്റ്റിൽ.



താമരശ്ശേരി : 16 വയസുള്ള പെൺകുട്ടിക്കെതിരെ ലൈംഗിക പ്രദർശനം നടത്തിയ യുവാവിനെതിരെ താമരശ്ശേരി പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു. അമ്പായത്തോട്  സ്വദേശി സിജോ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പ്രതിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ജൂൺ മുതൽ 2026 ജനുവരി 27 വരെ നീണ്ടുനിന്ന കാലയളവിൽ പ്രതി അതിജീവിതയെ നേരിട്ടും മൊബൈൽ ഫോൺ വഴിയും പിന്തുടർന്ന് ലൈംഗിക ഉദ്ദേശത്തോടെ ശല്യപ്പെടുത്തിയതായാണ് പരാതി. മൊബൈൽ ഫോൺ വഴി ലൈംഗിക ചുവയോടെ സംസാരിക്കൽ, വീഡിയോ കോൾ ചെയ്ത് സ്വന്തം ലൈംഗിക അവയവം കാണിക്കൽ, അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങൾ കാണിക്കാൻ നിർബന്ധിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ മാനസികവും ശാരീരികവുമായ ഉപദ്രവം നടത്തിയതായി പരാതിയിൽ പറയുന്നു.
ഇതിനെ തുടർന്ന് 16 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

Previous Post Next Post