Trending

കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.



താമരശ്ശേരി: കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്.
ബസ്സിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടായിരുന്നിട്ടും, ഒറ്റയ്ക്ക് ഇരുന്ന വിദ്യാർത്ഥിനിയുടെ സമീപത്തെ സീറ്റിൽ വന്ന് ഇരുന്ന യുവാവ് ശല്യം തുടങ്ങുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയായ വിദ്യാർത്ഥിനി ശക്തമായി പ്രതികരിച്ചതോടെ മറ്റ് യാത്രക്കാരും ഇടപെട്ടു.
പലതവണ വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടും യുവാവ് കൂട്ടാക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാർ ഇയാളെ പിടികൂടി താമരശ്ശേരി പോലീസിന് കൈമാറി.

അതേസമയം, വിദ്യാർത്ഥിനി പരാതി നൽകാത്തതിനാൽ കേസെടുക്കാനുള്ള സാധ്യത കുറവാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post