Trending

സുവർണ്ണ വിസ്മയം സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഭാഗ്യശാലികളെ പ്രഖ്യാപിച്ചു

 
താമരശ്ശേരി : ചമൽ നിർമ്മല യു. പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സുവർണ്ണ വിസ്മയം സമ്മാനക്കൂപ്പൺ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി.ടി.എ. പ്രതിനിധികളുടെയും, വിദ്യാർഥികളുടെയും, അധ്യാപകരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.

 നറുക്കെടുപ്പിലൂടെ ഓമശ്ശേരി സ്വദേശി റംനയ്ക്ക് ലൈക്ക ഗോൾഡ് നൽകുന്ന മെഗാ സമാനമായ സൈക്കിൾ തേടിയെത്തി.

 സുബീന ആറ്റു സ്ഥലം, സലാം കാവുംപുറം, റാബിയ ചുണ്ടംകുഴി, മിൻഹജ്ജ് മലപുറം, ഷമീർ മലപുറം, അഹ്‌ന, മുനീറുദ്ദീൻ, വേലായുധൻ തുടങ്ങിയവർക്ക് യഥാക്രമം രണ്ട് മുതൽ ഒമ്പത് വരെയുള്ള സമ്മാനങ്ങൾ ലഭിച്ചു. സമ്മാനങ്ങൾ അർഹരായവരിലേക്ക് എത്രയും വേഗം എത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post