Trending

കട്ടിപ്പാറ പെരുന്തോടിയിൽ പുലി ഭീഷണി :- വനം വകുപ്പ് നടപടി സ്വീകരിക്കണം.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലപ്പോഴും പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ കണ്ടുവരുന്ന.ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്. പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പുലികളെ കൂട് വെച്ച് പിടിക്കാൻ ആവശ്യമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post