Trending

പൂർവ്വ വിദ്യാർത്ഥികളായ ജനപ്രതിനിനിധികളെ അനുമോദിച്ചു.

താമരശ്ശേരി: തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ വിജയികളായ പൂർവ്വ വിദ്യാർത്ഥികളെ അമ്പായത്തോട്‌ സ്‌കൂൾ പി ടി എ കമ്മിറ്റി അനുമോദിച്ചു,കട്ടിപ്പാറ ഗ്രാമ പഞ്ചായത്തംഗങ്ങളായ അയ്യൂബ് കാറ്റാടി,അഖിൽ എൻ എന്നിവർക്കാണ് സ്‌കൂളിൽ സ്വീകരണമൊരുക്കിയത്.
  ഹെഡ്മാസ്റ്റർ കെ കെ മുനീർ അധ്യക്ഷത വഹിച്ചു.പി ടി എ ഭാരവാഹികളായ ജബ്ബാർ മാളിയേക്കൽ,എ ടി ഹാരിസ് എന്നിവർ ഹാരാർപ്പണം നടത്തി.കെ ആർ രാജൻ,കെ സി ബഷീർ,അൻഷാദ് മലയിൽ,കെ കെ ജലീഷ്,വി ഹാജറ,കെ ജാസ്മിൻ,പി ജിഷ,യു എ ഷമീമ ഫാത്തിമ റിനു എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post